KOYILANDY DIARY.COM

The Perfect News Portal

നാടൻ പാട്ട് ശിൽപശാല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെ തനത് പരിപാടിയായ സർഗ്ഗജാലകത്തിന്റെ ഭാഗമായുള്ള നാടൻ പാട്ട് ശിൽപശാലയുടെ ഉദ്ഘാടനം 27/11/24 ന് കൊയിലാണ്ടി ഓട്ടിസം സെന്ററിൽ കൊയിലാണ്ടി മുൻസിപാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ നിർവഹിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം കെ അധ്യക്ഷത വഹിച്ചു. സിൽജ ബി പദ്ധതി വിശദീകരണം നടത്തി.
നാടൻ പാട്ടു കലാകാരൻ ശ്രീ ബിജു അരിക്കുളം മുഖ്യഭാഷണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ സന്ധ്യ, രസിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഭിന്നശേഷിയുള്ള കുട്ടികളിലെ സർഗ വാസനയുണർത്തുന്നതിനും അക്കാദമിക പിന്തുണ നൽകുന്നതിനുമായി ശനിയാഴ്ചകളിൽ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബഹുമുഖ ബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകുന്നതിനായി പന്തലായനി ബി ആർ സി തയ്യാറാക്കിയ തനത് പദ്ധതിയാണ് സർഗ്ഗ ജാലകം.
ഇതിലൂടെ നൃത്തം, സംഗീതം, ചിത്രരചന, ടെക്നോളജി ബേസ്ഡ് എഡ്യുക്കേഷൻ, പരിഹാര ബോധന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ സെന്ററുകളിലായി കുട്ടികൾക്ക് ശനിയാഴ്ചകളിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. സിന്ധു കെ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനിൽ എ കെ നന്ദിയും പറഞ്ഞു.

Share news