നാടൻ പാട്ട് കലാകാരികൾക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: ദേശീയ യുവജനോത്സവത്തിൽ നാടൻപാട്ടിന് ഒന്നാം സ്ഥാനം നേടിയ നഗരസഭാ ടീം അംഗങ്ങൾക്കും പരിശീലകർക്കും സ്വീകരണം നൽകി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ നാടൻപാട്ടു സംഘത്തെ പ്രത്യേക വാഹനത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചു. തുടര്‍ന്ന് കൊയിലാണ്ടി ടൗൺഹാളിൽ പൂമാലയും ബൊക്കെയും മധുരവും നൽകി സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷനായി വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി ഇന്ദു. എസ്. ശങ്കരി, കൗൺസിലർമാരായ ലളിത എ, വത്സരാജ് കേളോത്ത്, എ. അസീസ് മാസ്റ്റർ, വി.എം സിറാജ്, പ്രഭടീച്ചർ, എൻ ടി. രാജീവൻ, സുമേഷ്, പ്രജിഷ, സുധ. സി, ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരൻ, HI ജമീഷ്, എന്നിവർ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
