മൂടാടി ഗ്രാമ പഞ്ചായത്തിൽ പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു

മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ . യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ തൈകൾ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കല്ലുവെട്ടി കഴിഞ്ഞ് തരിശായിട്ടിരുന്ന ചെങ്കൽ ക്വാറികളിലും ഈ വർഷം കൃഷി ഇറക്കിയിരുന്നു. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
.

.
പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും മികച്ച വിളവുണ്ടാക്കിയ കാർഷി കൂട്ടായ്മകളെ പ്രസിഡണ്ട് അഭിനന്ദിച്ചു. കൃഷി ഓഫീസർ ഫൗസിയ, വൈസ് പ്രസിഡണ്ട് ഷീജപട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. മോഹനൻ, എം.പി. അഖില, വാർഡ് മെമ്പർമാരായ ലത, കെ.പി. ലതിക പുതുക്കുടി, സുനിത സി.എം, എന്നിവർ പങ്കെടുത്തു.
