KOYILANDY DIARY.COM

The Perfect News Portal

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. അസമിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29 ജില്ലകളിലായി 21 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. പലയിടങ്ങളിലായി മരിച്ചവരുടെ എണ്ണം 52 കടന്നു. ബ്രഹ്മപുത്രയും പോഷകനദികളും അപകട നിലയ്ക്ക് മുകളിൽ കരകവിഞ്ഞൊഴുകുന്നു. 2800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

കൃഷി ഭൂമികൾ നശിച്ചു. മണിപ്പൂർ, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ‘ഉരുൾപൊട്ടലുണ്ടായി, അരുണാചൽ പ്രദേശിൽ 60,000-ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Share news