KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് അന്നദാനം നടന്നു. 15ന് രാത്രി സുരേഷ് ബാബുവിൻ്റെ പ്രഭാഷണം. 16ന് രാത്രി സ്വാമിജി വിവേകാമൃതാനന്ദപുരിയുടെ ഭജന, 17ന് ശീവേലി എഴുന്നള്ളത്ത്, വൈദേഹി സുരേഷ് അവതരിപ്പിക്കുന്ന സോപാന ഗീതാഞ്ജലി, പ്രാദേശിക പരിപാടികൾ.
18 ന് നിഷാദ് സുൽത്താനും ഫാമിലിയും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 19 ന് ചെറിയ വിളക്ക് ദിവസം എ.കെ. ബ്രദേഴ്സ് നന്മണ്ടയുടെ തായമ്പക, രാജ്മോഹൻ കൊല്ലം, സുന്ദർ റാം, നിമാ സുബിൻ എന്നിവർ നയിക്കുന്ന ഹൃദയരാഗം. 20 ന് വലിയ വിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന തൊടുപുഴ ലോഗോ ബീറ്റ്സിൻ്റെ ഗാനമേള, പാഞ്ചാരിമേളത്തോടെയുള്ള എഴുന്നള്ളത്ത്. 21ന് താലപ്പൊലി ദിവസം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രഗത്ഭർ അണിനിരക്കുന്ന പാണ്ടിമേളത്തോടെയുള്ള നാന്ദകം എഴുന്നള്ളിപ്പ്, വർണ്ണ വിസ്മയം എന്നിവ നടക്കും. ഗുരുതി തർപ്പണത്തിന് ശേഷം പുലർച്ചെ നടക്കുന്ന ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
Share news