KOYILANDY DIARY.COM

The Perfect News Portal

കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ 3ന് കൊടിയേറ്റം

.
ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ 21 ദിവസം നീണ്ടു നിന്ന ഉത്സവ വിളക്കുകൾക്ക് ശേഷം, ജനുവരി 3ന് ശനിയാഴ്ച ആറാട്ട്  മഹോത്സവത്തിന് കൊടിയേറും. തന്ത്രി ഏറാഞ്ചേരി ഇല്ലം തന്ത്രരത്നം ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ആറാട്ട് ഉത്സവത്തിനു ക്ഷേത്ര ഊരാളൻ ചിങ്ങോരം കേളോത്ത് സി. കെ വേണുഗോപാലൻ നായർ ആചാര്യവരണം നടത്തുന്നതോടെയാണ് കൊടിയേറ്റ ചടങ്ങുകൾ ആരംഭിക്കുക. 
.
  • ജനുവരി 4ന്: ശ്രീഭൂതബലി, കാഴ്ചശീവേലി, മേളം മുചുകുന്നു ശശി മാരാർ. ചാക്യാർ കൂത്ത്  ഇരിങ്ങാലക്കുട അമ്മന്നൂർ നാരായണ ചാക്യാർ 11 മണി.
  • ജനുവരി 5ന് ചെറിയ വിളക്ക് മേളം കഴൽ കാഞ്ഞിലശ്ശേരി പത്മനാഭൻ, അരവിന്ദൻ  ഓട്ടം തുള്ളൽ കലാമണ്ഡലം നന്ദകുമാർ. 
  • സോപാനസംഗീതം, കുമാരി ആശാ സുരേഷ് ഇരിങ്ങാലക്കുട, 
  • ജനുവരി 6ന് വലിയ വിളക്ക്. മേളം ഈങ്ങാപ്പുറം ബാബു, നാദസ്വരം അശോകൻ, ഇരട്ട തായമ്പക തിക്കുറിശ്ശേരി ശിവശങ്കര മാരാർ, വിനോദ്‌ മാരാർ. 
  • ജനുവരി 7ന് പള്ളിവേട്ട പുറക്കാട്ടേക്ക് എഴുന്നള്ളിപ്പ്, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇളനീർ കുല വരവുകൾ, കാഴ്ചശീവേലി ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ, ഗ്രാമ ബലി തിരിച്ച് വന്നു കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ നേതൃത്വത്തിൽ നൂറോളം വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം,
  • ജനവരി 8ന് ആറാട്ട് എഴുന്നള്ളത്ത് കുളിച്ചാറാടിക്കലിനു ശേഷം ചിങ്ങപുരം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ‘കൊറ’ എന്ന ചടങ്ങോട് കൂടി ഉത്സവ ആഘോഷങ്ങൾക്ക് സമാപിക്കും.
Share news