നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: ഓട്ടോ തൊഴിലാളികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി ഓട്ടോ സെക്ഷൻ (സിഐടിയു) നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബസ്സ്സ്റ്റാൻ്റ് ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഡ്രൈനേജ് നിർമിച്ച് ഒഴിവാക്കുക, ടൗൺ ഹാളിന് മുന്നിലൂടെയുള്ള റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കുക, റെയിൽവെ സ്റ്റേഷൻ റോഡ് റീ ടാറിഗ് നടത്തുക, കൊല്ലം പാറപ്പള്ളി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക കൂടാതെ നഗരസഭയ്ക്കുള്ളിലെ മറ്റ് റോഡുകളുടെ ശോചനീയവസ്ഥയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്, കൊയിലാണ്ടി ഓട്ടോ സെക്ഷൻ (CITU) മാർച്ചും ധർണ്ണയും നടത്തിയത്.

മാച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) ഏരിയ സെക്രട്ടറി എ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഗോപി ഷെൽട്ടർ, സജിത്ത് മുചുകുന്ന്, ബാബുരാജ് പന്തലായനി, എന്നിവർ സംസാരിച്ചു. കെ രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

