KOYILANDY DIARY.COM

The Perfect News Portal

ജമ്മു കശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. രജൗറിയിലെ വനമേഖലയിലാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിനിടയിലാണ് സൈനികര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഭീകരര്‍ സ്‌ഫോടക വസ്‌തുക്കള്‍ സൈന്യത്തിന് നേര്‍ക്ക് എറിയുകയായിരുന്നു. അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ സൈനികരെ ഉദ്ദംപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.


ഏപ്രില്‍ 20ന് സൈനിക ട്രക്കിന് നേരെ ആക്രമണം നടത്തിയ അതേ ഗ്രൂപ്പില്‍ പെട്ടവരാണ് ഭീകരരെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്നത്തെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ ജീവഹാനി നേരിടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Share news