KOYILANDY DIARY.COM

The Perfect News Portal

സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയിൽ മുങ്ങി അഞ്ച് സൈനികർ മരിച്ചു

ശ്രീനഗർ: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയിൽ മുങ്ങി 5 സൈനികർ മരിച്ചു. ലഡാക്കിലെ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപമായിരുന്നു അപകടം. ഇന്ത്യൻ ആർമിയുടെ ടി – 72 ടാങ്ക്‌ ആണ് അപകടത്തിൽപ്പെട്ടത്. പെട്ടന്ന്‌ ജലനിരപ്പ്‌ ഉയർന്നതാണ്‌ ദുരന്തത്തിന് കാരണായത്.

പുലർച്ചെ ഒരു മണിയോടെ മന്ദിർ മോർ മേഖലയിലെ ന്യോമ ചുഷൂൽ ഭാഗത്താണ് സംഭവം. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷണർ ഓഫീസറു ഉൾപ്പെടും. ദുരന്തം നടന്ന സ്ഥലം തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Share news