KOYILANDY DIARY.COM

The Perfect News Portal

സുൽത്താൻ ബത്തേരിയിൽ വീട് തകർന്നുവീണ് അഞ്ചു പേർക്ക്‌ പരിക്ക്‌

ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിൽ വീട് തകർന്ന് വീണ് അഞ്ചു പേർക്ക് പരിക്കേറ്റു. മനക്കത്തൊടി ആബിദയുടെ വീടാണ് ശനായാഴ്ച പുലർച്ചെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി.

വീടിൻ്റെ പകുതിഭാഗം പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്നു കുടുംബാംഗങ്ങളുടെ ദേഹത്തേക്കാണ് വീടിന്റെ മേൽക്കൂരയും ഭിത്തികളും പതിച്ചത്. പരിക്കേറ്റവരെല്ലാം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

 

Share news