കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. വാണിമേലിലും കുറവന്തേരിയിലുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ച് പേരെയാണ് തെരുവുനായ ആക്രമിച്ചത്. വാണിമേലില്‍ രണ്ടര വയസുകാരനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയുമാണ് തെരുവുനായ ആക്രമിച്ചത്. രണ്ടര വയസുകാരന് വയറിനാണ് കടിയേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
