KOYILANDY DIARY.COM

The Perfect News Portal

ബഹ്‌റൈനിൽ വാഹനാപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

മനാമ: ബഹ്‌റൈനിലെ ആലിയിൽ വാഹനാപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10 ഓടെ ഷൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

 

Share news