KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ആശുപത്രികളിൽ പുതിയ അഞ്ച് തസ്തികകൾ കൂടി; മന്ത്രിസഭായോ​ഗ തീരുമാനം വന്ന് മണിക്കൂറുകൾക്കകം ഒഴിവ് റിപ്പോർട്ട് ചെയ്ത് ആരോ​ഗ്യവകുപ്പ്

അഞ്ച് താലൂക്ക് ആശുപത്രികളിൽ ഓരോ അസിസ്റ്റന്റ് ഡെന്റൽ സർജൻ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. മന്ത്രിസഭായോ​ഗ തീരുമാനം വന്ന് മണിക്കൂറുകൾക്കകം ഒഴിവ് റിപ്പോർട്ട് ചെയ്ത് ആരോ​ഗ്യവകുപ്പ്. കട്ടപ്പന, ബേഡഡുക്ക, മംഗൽപാടി, പത്തനാപുരം, കൊണ്ടോട്ടി എന്നീ ആശുപത്രികളിലാണ് തസ്തിക സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഈ 5 ഒഴിവുകൾ ഇന്നലെ രാത്രി 10.30 മണിയോടെ പി.എസ്.സിയ്ക്ക് ആരോഗ്യ വകുപ്പ് റിപ്പോർട്ട്‌ ചെയ്തു. ഇന്നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. ഇന്ന് പൊതു അവധിയായതിനാലാണ് ഇന്നലെ രാത്രി തന്നെ റിപ്പോർട്ട്‌ ചെയ്തത് എന്ന് മന്ത്രി പോസ്റ്റിൽ പറയുന്നു. ഇതിനായി പ്രയത്‌നിച്ച എല്ലാ സഹപ്രവർത്തകർക്കും മന്ത്രി നന്ദി അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

അസിസ്റ്റന്‍റ് ഡെന്‍റൽ സർജൻ തസ്തിക ഇല്ലാത്ത കട്ടപ്പന, ബേഡഡുക്ക, മംഗല്‍പാടി, പത്തനാപുരം, കൊണ്ടോട്ടി എന്നീ 5 താലൂക്ക് ആശുപത്രികളിൽ തസ്തിക സൃഷ്ടിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം അനുമതി നൽകി. ഈ 5 ഒഴിവുകൾ രാത്രി 10.30 മണിയോടെ പി.എസ്.സിയ്ക്ക് ആരോഗ്യ വകുപ്പ് റിപ്പോർട്ട്‌ ചെയ്തു. നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. നാളെ പൊതു അവധിയായതിനാലാണ് ഇന്ന് രാത്രി തന്നെ റിപ്പോർട്ട്‌ ചെയ്തത്. ഇതിനായി പ്രയത്‌നിച്ച എല്ലാ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും നന്ദി.

Advertisements
Share news