പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ എക്സൈസ് പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ അഞ്ച് ബാരൽ വാഷ് കണ്ടെത്തി. പെരുവണ്ണാമൂഴി ഡാമിന് സമീപത്താണ് ചാരായ നിർമാണത്തിനായുള്ള വാഷ് കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പേരാമ്പ്ര എക്സൈസ് സർക്കിളിലെ ഉദ്യോഗസ്ഥർ വാഷ് കണ്ടെത്തിയത്. ഡാം റിസർവോയറിന് സമീപം ഉടമസ്ഥനില്ലാതെ കിടന്നിരുന്ന അഞ്ച് ബാരലുകളിലായിരുന്നു വാഷ്.



