മത്സ്യതൊഴിലാളി വനിതാ കൺവെൻഷനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി

കൊയിലാണ്ടി: മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി വനിതാ കൺവെൻഷനും ഉന്നത വിജയം നേടിയ മത്സ്യതൊഴിലാളികളുടെ കുട്ടികളെ അനുമോദിക്കലും നടന്നു. നഗരസഭാ അദ്ധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ എ.പി. ജ്യോതി അദ്ധ്യക്ഷത വഹിച്ചു.
.

.
മുൻ എം.എൽ.എയും ജില്ലാ പ്രസിഡണ്ടുമായ കെ.ദാസൻ, ടി.പി. അംബിക, ടി.വി. ദാമോധരൻ, എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും സി.പി. ധന്യ നന്ദിയും പറഞ്ഞു. 50 ഓളം കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
