KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സമര പ്രഖ്യാപന കൺവെൻഷൻ ആഗസ്റ്റ് 30ന്

കോരപ്പുഴ : മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സമര പ്രഖ്യാപന കൺവെൻഷൻ സ്വാഗതസംഘം രൂപീകരിച്ചു. ഉൾനാടൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്ന കോരപ്പുഴയുടെ ആഴം കൂട്ടാനും, ദേശീയ ജലപാതയുടെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പാക്കേജ് അനുവദിക്കാനും, NH66 ൻ്റെ ഭാഗമായി പുഴയിൽ നിർമ്മിച്ച ബണ്ടുകൾ പൂർണമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 30ന് വൈകീട്ട് 3ന് കോരപ്പുഴയിൽ മത്സ്യതൊഴിലാളികൾ സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. സമരം വിജയിപ്പിക്കാനായി സംഘാടക സമിതി രൂപികരിച്ചു. കെ.വി. സുരേന്ദ്രൻ (ചെയർമാനും) പി കെ ഹരിദാസൻ (കൺവീനറായി) 21 അംഗ കമ്മിറ്റി രൂപികരിച്ചു.

Share news