മത്സ്യകർഷകരെ ആദരിച്ചു

ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പരിധിയിലെ മികച്ച മത്സ്യ കർഷകരെ ആദരിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു.

മികച്ച മത്സ്യകർഷകരായ അംബരീഷ് ചേമഞ്ചേരി, റോഷ്നി അത്തോളി, ഇസ്മയിൽ ചെങ്ങോട്ട്കാവ്, അബ്ദുൾ റസാസ് മൂടാടി, രാജൻ കൊയിലാണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. KAF ജില്ലാ സെക്രട്ടറി മുഹമ്മദലി ആശംസയർപ്പിച്ചു സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്യാംചന്ദ് സ്വാഗതവും അക്വാകൾച്ചർ പ്രമോട്ടർ സോഫിയ നന്ദിയും പറഞ്ഞു.

