മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ആരംഭിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധി നിർമ്മിച്ച് നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രത്തിൻ്റെ നിർമാണം നടത്തിയത്. കുടുംബശ്രീ സി.ഡി.എസിനാണ് നിർവഹണചുമതല. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷിജപട്ടേരി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ എം.പി. അഖില, ടി.കെ. ഭാസ്കരൻ, മെമ്പർമാരായ വി.കെ. രവീന്ദ്രൻ, രജുല ടി.എം. ടി.ഗിരീഷ്കുമാർ, ഷഹീർ വി.എ.കെ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും എ.എസ്. സുധീഷ് നന്ദിയും പറഞ്ഞു.

