ഒന്നാം സമ്മാനം ഒരു കോടി; ഭാഗ്യതാര BT 20 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാഗ്യതാര BT 20 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം.

എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

