പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് നമ്പ്രത്തുകര സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക്

കൊയിലാണ്ടി: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ച് മന്ത്രി വീണാ ജോര്‍ജിൽ നിന്ന് കീഴരിയൂർ പഞ്ചായത്ത് ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.

ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല, ആരോഗ്യ സമിതി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, വൈസ് പ്രസിഡണ്ട് എം എൻ സുനിൽ, മെഡിക്കൽ ഓഫീസർ ഡോ. എ സി രമ എന്നിവർ ഏറ്റുവാങ്ങി.

