KOYILANDY DIARY.COM

The Perfect News Portal

ജയ്‌പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവയ്‌പ്; ആര്‍പിഎഫ് ഉദ്യോഗസ്ഥനടക്കം നാല് മരണം

മുംബൈ: ജയ്‌പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവയ്‌പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തുകയായിരുന്നു.

ആര്‍പിഎഫ് എഎസ്‌ഐക്കും മൂന്ന് യാത്രക്കാര്‍ക്കുമാണ് വെടിയേറ്റത്. ട്രെയിന്‍ ദഹീസര്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ വെടിയേറ്റ ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരും ട്രെയിനില്‍ നിന്ന് ചാടി. സംഭവത്തില്‍ വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളില്‍ നിന്ന് തോക്കും പിടിച്ചെടുത്തു.

Share news