വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

.
കോഴിക്കോട് വടകര ‘ESPANSHE’ ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ 3 വയസുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ അകപ്പെട്ടത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.

ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Advertisements

