കാറിൽ നിന്ന് പടക്കം പൊട്ടി; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം പേരോട് കാറിൽ നിന്ന് പടക്കം വലിച്ചെറിയുന്നതിനിടെ രണ്ട് പേർക്ക് പരിക്ക്. കല്ലാച്ചി സ്വദേശി മുഹമ്മദ് ഷഹറാസ്, റയീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഷഹറാസിൻ്റെ വലത് കൈപ്പത്തി തകർന്ന നിലയിലാണ്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ പേരോട് – ഈയ്യങ്കോട് റോഡിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.

KL 18 Y 3733 നമ്പർ കാറിൻ്റെ മുൻ – പിൻ ഭാഗങ്ങളിലെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു. കാറിൽ നിന്ന് ഉഗ്രശേഷിയേറിയ പടക്കം തീ കൊളുത്തി പുറത്തേക്ക് എറിയുന്നതിനിടെ കാറിനുള്ളിൽ നിന്ന് തന്നെ പടക്കം പൊട്ടി തെറിക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

