സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

സുപ്രീംകോടതി വളപ്പില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലുള്ള
കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായതോടെ ഇരുകോടതികളിലെയും നടപടികള്‍ നിര്‍ത്തിവെച്ചു. തീയണക്കാനുളള ശ്രമം തുടരുകയാണ്. ചെറിയ തോതിലുളള തീപിടിത്തമാണ് ഉണ്ടായത്.
