ദില്ലിയില്‍ രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടിത്തം

.
ദില്ലിയില്‍ എംപിമാർക്ക് അനുവദിച്ച ഫ്ലാറ്റുകളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വൻ തീപിടിത്തമുണ്ടായി. ബ്രഹ്മപുത്ര അപ്പാർട്മെന്റിലാണ് തീപിടിച്ചത്. നിരവധി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയതോതിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീടത് മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിൽ അധികം ആളുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് പറഞ്ഞു. ജെബി മേത്തർ, പി പി സുനീർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്.

