KOYILANDY DIARY

The Perfect News Portal

രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തം; ഗുജറാത്ത് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ഗുജറാത്ത് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അഗ്നിസുരക്ഷാ അനുമതിയില്ലാതെ സെന്റര്‍ രണ്ടരവർഷം പ്രവര്‍ത്തിച്ചപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്ന് കോടതി. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും കോടതി കുറ്റപ്പെടുത്തി. അതേസമയം തീപ്പിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്റെറിലുണ്ടായ തീപിടിത്തത്തില്‍ ബിജെപി യുടെ നേതൃത്വത്തിലുള്ള സംസഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുജറാത്ത് ഹൈക്കോടതി നടത്തിയത്. രണ്ടരവർഷക്കാലമായി ഫൈര്‍ എന്‍ ഒ സി യോ മറ്റനുമതിയോ ഇല്ലാതെ കമ്പനി പ്രവർത്തിച്ചപ്പോൾ സംസ്ഥാന സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നും മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി നയിക്കുന്ന സര്ക്കാരിനെ എങ്ങനെ വിശ്വസിക്കാനാകുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

 

അതേസമയം, ദുരന്തത്തിന് കാരണമായത് വന്‍ സുരക്ഷാ വീഴ്ചയെന്നാണ് ചൂണ്ടിക്കാണിച്ച കോടതി മുൻസിപ്പൽ ബോഡിയെയും കുറ്റപ്പെടുത്തി. മാത്രമല്ല അഗനി സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ കമ്പനികൾ പ്രവർത്തിക്കാൻ പാടില്ലെന്ന് നിയമം രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്റെറിന് ബാധകമല്ലേയെന്നും കോടതി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ഇത്തരം കമ്പനികളുടെ സുരക്ഷ സംബന്ധിച്ച പല നിര്‍ദേശങ്ങള്‍ മുമ്പും കോടതി നല്‍കിയിട്ടും നിരവധിയായ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി.

Advertisements

 

2023 മുതല്‍ ഗുജറാത്തില്‍ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍ ഉദ്ധരിച്ചാണ് കോടതിയുടെ നിരീക്ഷണം. അതേസമയം സംഭവത്തില്‍ സ്വമേധയ കേസെടുത്ത കോടതി ദുരന്തം മനുഷ്യനിർമിതമാണെന്നും കണ്ടെത്തിയതിനു പിന്നാലെ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 7 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില് പിന്നാലെ തീപ്പിടിത്തത്തില്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.