KOYILANDY DIARY.COM

The Perfect News Portal

ഫിലിം ഇൻസൈറ്റ് ചലച്ചിത്രമേള ആരംഭിച്ചു

കൊയിലാണ്ടി: ഫിലിം ഇൻസൈറ്റ് ചലച്ചിത്രമേള കൊയിലാണ്ടി വാെക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് ഫിലിം സൊസൈറ്റി പ്രസിഡണ്ട് ഇ. കെ. അജിത്ത് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ എ. കെ. അഷ്റഫ്, സ്കൂൾ ഫിലിം മീഡിയ കോഡിനേറ്റർ സാജിദ് അഹമ്മദ്, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ റീജണൽ കൗൺസിൽ അംഗം പി. പ്രേമചന്ദ്രൻ ചലച്ചിത്രാസ്വാദന ക്ലാസെടുത്തു. ചലച്ചിത്ര അക്കാദമി റീജിനൽ കോഡിനേറ്റർ നവീന, എൻ. ഇ ഹരികുമാർ, എ. സുരേഷ്, ശ്രീനന്ദ എന്നിവർ സംസാരിച്ചു. വജ്ദ (സൗദി അറേബ്യ), ദ ഫസ്റ്റ് ഗ്രേഡർ (കെനിയ), ക്വീൻ ഓഫ് കത്വ (യു.കെ) തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.
Share news