KOYILANDY DIARY

The Perfect News Portal

ഫിഫ്റ്റി- ഫിഫ്റ്റി FF-96 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

 ഫിഫ്റ്റി- ഫിഫ്റ്റി FF-96 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ (http://www.keralalotteries.com, https://www.keralalotteryresult.net) അറിയാൻ കഴിയും.

Advertisements

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് ഇവ കൈമാറേണ്ടതുള്ളത്.