KOYILANDY DIARY.COM

The Perfect News Portal

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന പേരിൽ പതിനഞ്ചര ലക്ഷം രൂപ തട്ടി; മലപ്പുറം സ്വദേശി പിടിയിൽ

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് തൃശൂർ ആമ്പല്ലൂർ സ്വദേശിയിൽ നിന്നും പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി പന്തലംകുന്നേൽ വീട്ടിൽ 40 വയസുള്ള നിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമ മേഖലയിലെ പ്രമുഖ സംവിധായകരുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് വിശ്വസിപ്പിച്ചാണ് പ്രതി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയത്. പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവ് വീട് പണിയാൻ നീക്കിവെച്ച പണവും സ്വർണ്ണം വിറ്റുമാണ് പണം നൽകിയത്. പ്രതി സമാന രീതിയിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു.

Share news