ഫൈബർ വള്ളം വിതരണം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളം വിതരണം ചെയ്തു. മുത്തായം ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു.

12 വള്ളങ്ങളാണ് നൽകിയത്. വല, വാട്ടർ ടാങ്ക് എന്നിവ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ മത്സ്യതൊഴിലാളിക്കായി നൽകിയിട്ടുണ്ട്. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് സ്വാഗതവും ഫിഷറീസ് സബ്ഇൻസ്പെക്ടർ ജയപ്രകാശ് നന്ദിയും പറഞ്ഞു.
