KOYILANDY DIARY.COM

The Perfect News Portal

കലോത്സവങ്ങൾ പോയിൻറ് നേടാൻ മാത്രമായി മാറരുത്; കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്ന്  മുഖ്യമന്ത്രി

കൊല്ലം: സ്‌കൂൾ കലോത്സവങ്ങൾ പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി മാറരുതെന്നും തുടർന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ മനോഹരമായ പുഷ്‌പങ്ങളാണ് കുട്ടികളെന്ന് മാക്‌സിം ഗോർകിയാണ് പറഞ്ഞത്.

എന്നാൽ വിടരുംമുന്നേ വാടിക്കൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളിൽ അഭിനന്ദനങ്ങളേറ്റുവാങ്ങിയ എത്രയോ മിടുക്കർക്ക് പിന്നീട് ശ്രദ്ധേയമായ രീതിയിൽ കലാസപര്യ തുടരാനാകുന്നുണ്ട്. അതിനുകൂടി ഉതകുംവിധം സാംസ്‌കാരിക ഇടങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മദ്യമയക്കുമരുന്ന് ലഹരികളിൽനിന്ന് വിദ്യർത്ഥികൾ അകന്നു നിൽക്കണമെന്നും അവക്കെതിരായ കലാരൂപങ്ങൾ കലാലയങ്ങളിൽതന്നെ ഒരുക്കുവാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി  പറഞ്ഞു. കലോത്സവത്തിൽ  മനോഹരമായി സ്വാഗത നൃത്താവിഷ്ക്കാരം അവതരിപ്പിച്ച പ്രശസ്‌ത നർത്തകി ആശാശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മൺമറഞ്ഞ ഒട്ടേറെ പ്രമുഖരുടെ നാടായ കൊല്ലത്ത് ഇത്തവണ കലോത്സവം നടക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Share news