KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 17-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

എറണാകുളം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 17-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. അസംഘടിത, പരമ്പരാഗത മേഖലകൾ ഉൾപ്പെടെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾക്ക് സംസ്ഥാന ബജറ്റിൽ അർഹമായ പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ടി.ജെ ആഞ്ചലോസ് (പ്രസിഡണ്ട്), സോളമൻ വെട്ടുകാട് (വർക്കിംഗ് പ്രസിഡണ്ട്), ടി. രഘുവരൻ (ജനറൽ സെക്രട്ടറി), എന്നിവർ ഭാരവാഹികളായും വർക്കിംഗ് കമ്മിററി അംഗങ്ങളായി പി. പീതാംബരൻ, സി.പി ശ്രീനിവാസൻ, ജനറൽ കൌൺസിൽ അംഗങ്ങളായി എം.വി ശെൽവരാജ്, ദിവ്യ ശെൽവരാജ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഇഖ്ബാൽ (ബേപ്പൂർ) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
.
.
തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾക്കും തൊഴിൽ സംരക്ഷണത്തിനും വേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതും പണിമുടക്കുന്നതും സർക്കാർ വിരുദ്ധമായി വ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നത് തൊഴിലാളിവർഗത്തോടുള്ള വിവേചനമാണ്. തൊഴിലാളികളുടെ ഹൃദയത്തിലാണ് ഇടതുപക്ഷത്തിൻ്റെ അടിത്തറ എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചുള്ള എഐടിയുസിയുടെ പോരാട്ടമെന്നും അത് ഇടതുപക്ഷ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും യന്ത്രവൽക്കരണവും മൂലം തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായാൻ അർഹമായ നഷ്ടപരിഹാരം നൽകി തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മത്സ്യമേഖല കേന്ദ്ര-സർക്കാർ സമീപനം’ എന്ന വിഷയത്തിലുള്ള സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. എഐടിയുസി ദേശീയ സെക്രട്ടറി ആർ പ്രസാദ് വിഷയാവതരണം നടത്തി. പി രാജു മോഡറേറ്ററായി.

സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗം പി. പീതംബരൻ, സി. പി ശ്രീനിവാസൻ.  AITUC സംസ്ഥാന ജനറൽ കൌൺസിൽ അംഗങ്ങൾ -എം. വി ശെൽവരാജ്, ദിവ്യ ശെൽവരാജ്, മുഹമ്മദ്‌ ബഷീർ, മുഹമ്മദ്‌ ഇക്ബാൽ (ബേപ്പൂർ )എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Share news