KOYILANDY DIARY.COM

The Perfect News Portal

പണം ചോദിച്ചപ്പോൾ നൽകിയില്ല: പേരാമ്പ്രയിൽ മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരപരിക്ക്

.

കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തൽ പോക്കറിനെയാണ് (60) മകൻ ജംസാൽ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ പിതാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടിൽവെച്ചാണ് സംഭവം.

 

സംഭവത്തിൽ പോക്കറിന്റെ ഭാര്യ ജമീല നൽകിയ പരാതിയിൽ മകനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകൻ പണം ചോദിക്കുമ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുശേഷം കത്തിയുമായി യുവാവ് വീട്ടിൽനിന്ന് സ്ഥലംവിട്ടെന്ന് പൊലീസ് പറഞ്ഞു.

Advertisements
Share news