KOYILANDY DIARY.COM

The Perfect News Portal

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

.

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്ത കേസിലാണ് മഞ്ചേരി പോക്‌സോ കോടതിയുടെ വിധി. പ്രതി മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

 

പോക്‌സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് 178 വർഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 178 വർഷത്തെ തടവ് ശിക്ഷ 40 വർഷമായി മാറും. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

Advertisements

 

മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. അയൽവാസിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിയാണ് ഇയാൾ. ഈ കേസിൽ മഞ്ചേരി കോടതിയിൽനിന്നും പത്തുവർഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാൾ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.

 

Share news