നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നാദാപുരം സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പീഡന വിവരം പുറത്തറിഞ്ഞത് ആശുപത്രിയിലെ പരിശോധനയില്‍. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
