ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ അറസ്റ്റിൽ

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ അറസ്റ്റിൽ. ടി വി യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താലാണ് ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി പിതാവ് മർദിച്ചത്. സംഭവത്തിൽ അച്ഛനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

അരിമ്പൂർ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന മാധവനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകിട്ടാണ് മകൻ ശിവപ്രസാദിനെ ഇയാൾ ക്രൂരമായി മർദിച്ചത്. തുടയിലും പുറത്തും കൈകളിലുമൊക്കെ അടിയേറ്റ പാടുകളുണ്ട്.


മർദനം സഹിക്കവയ്യാതെ വാർഡ് അംഗത്തിന്റെ വീട്ടിലേക്ക് ഓടിയെത്തിയാണ് ശിവപ്രസാദ് സഹായം തേടിയത്. വാർഡ് അംഗം സിന്ധു സഹദേവൻ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് അന്തിക്കാട് എസ് ഐ എസ് ഐശ്വര്യയുടെ നേതൃത്വത്തിലെത്തിയ പൊലീസ് മറ്റ് നടപടികളെടുത്തു.

