കേന്ദ്ര കർഷക ദ്രോഹ നയത്തിനെതിരെ കർഷക സംഘം കൊയിലാണ്ടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: വളം സബ്സിഡി വെട്ടിക്കുറച്ചും, രാസവളത്തിൻ്റെ വില വർദ്ധിപ്പിച്ചും, കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് കർഷക സംഘം കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ
ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.
.

.
സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു അഭിവാദ്യം ചെയ്തു സംസാരിച്ചു. ടി. വി. ഗിരിജ, പി.സി. സതീഷ് ചന്ദ്രൻ എം.എം രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി പി.കെ. ബാബു സ്വാഗതം പറഞ്ഞു.
