KOYILANDY DIARY

The Perfect News Portal

കർഷക സേവാകേന്ദ്രം – വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു       

കൊയിലാണ്ടി: കർഷക സേവാകേന്ദ്രം – വളം ഡിപ്പോ പ്രവർത്തനമാരംഭിച്ചു.    അഗ്രിക്കൾച്ചറിസ്റ്റ് & വർക്കേഴ്സ് ഡെവലപ്പ്മെൻ്റെ & വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കൊല്ലം ആനകുളത്തു കർഷകസേവാ കേന്ദ്രം – വളം ഡിപ്പോ സൊസൈറ്റി പ്രസിഡണ്ട്  കെ കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘം വൈസ് പ്രസിഡണ്ട് അഡ്വ. എം സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ കെ ആർ സ്വാഗതം പറഞ്ഞു.

ഡയറക്ടർമാരായ പി. മുത്തുകൃഷ്ണൻ, ടി. പി. കൃഷ്ണൻ, ഇ. അശോകൻ, എടക്കുടി സുരേഷ്ബാബു, തങ്കമണി ചൈത്രം, ഇന്ദിര. ടി. കെ, പ്രേമകുമാരി. എസ്. കെ, ഷരീഫ. പി. പി, അഡ്വ. ഉമേന്ദ്രൻ പി. ടി, കെ. ശ്രീധരൻ, സിതാര. വി. എം, സജിനി. എ. എം എന്നിവർ സംസാരിച്ചു. ആദ്യവില്പന കർഷകനായ കീരം കയ്യിൽ കുമാരന് നൽകി ഉദ്ഘാടനം ചെയ്തു