KOYILANDY DIARY

The Perfect News Portal

കെ.എസ്.എസ്.പി.യു നേതൃത്വത്തിൽ കുടുംബ സംഗമം

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. പന്തലായനി നോർത്ത് യൂനിറ്റിൻറ ആഭിമുഖ്യത്തിൽ  കുടുംബ സംഗമം സംഘടിപ്പിച്ചു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വെച്ച് നടന്ന സംഗമം സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയും വാർധക്യ ജന്യ രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വി. എം. രാഘവൻ അധ്യക്ഷത വഹിച്ചു.
പി. സുധാകരൻ, കെ. സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുതിർന്ന അംഗം നായാട്ട് നാണികുട്ടി അമ്മയെ ആദരിച്ചു. ചടങ്ങിൽ എം.എം.ചന്ദ്രൻ സാഗതവും കെ.പി.രവീന്ദ്രൻ നന്ദിയും പറഞ്ഞു