KOYILANDY DIARY

The Perfect News Portal

പാടവരമ്പിലൂടെ പാഠത്തിലേക്ക്

പെരുവട്ടൂർ: അക്ഷരത്താളുകളിൽ വയലും ഞാറും നെൽകതിരും, തോടും പുഴയും കണ്ടറിഞ്ഞ പുതുതലമുറ പാടത്തിലറങ്ങി കൃഷിയെ തൊട്ടറിഞ്ഞു. പെരുവട്ടൂർ എൽ .പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് യാത്രാ സംഘത്തിൽ. കൃഷിശ്രീ കാർഷിക സംഘത്തിൻ്റെ വിയ്യൂർ കക്കുളം പാടശേഖരത്തിലെ അപൂർവ ഇനങ്ങളായ മുള്ളൻ കൈമ, ഗന്ധകശാല, കൃഷ്ണ കാമോദ്, ചെറു ചിറ്റേനി എന്നീ നെല്ലിങ്ങളാണ് പരിചയപെട്ടത്.
സംഘംങ്ങൾക്ക് ഇത് വ്യത്യസ്ത അനുഭവമായി മാറി. കൃഷി രീതിയെക്കുറിച്ച് ശിവൻ മാസ്റ്റർ, പ്രമോദ് രാരോത്ത് എന്നിവർ വിശദീകരിച്ചു. അധ്യാപകരായ ഇന്ദിര, നൗഷാദ് ആർ.കെ. രാജഗോപാലൻ എന്നിവർ നേതൃത്വം നൽകി.
കൃഷി ശ്രീയുടെ നെൽകൃഷികൾ സന്ദർശിച്ചു
കാർഷിക സർവ്വകലാശാല അസിസ്റ്റൻ്റ് അസോസിയേറ്റ് ഡയരക്ടറും കൃഷി ശാസ്ത്രഞ്ജയുമായ ഡോക്ടർ വനജ കൃഷി ശ്രീയുടെ വ്യത്യസ്ഥ ഇനം നെൽകൃഷികൾ സന്ദർശിച്ചു. വിയ്യൂർ കക്കുളം പാടശേഖരത്തിലെ ഗന്ധകശാല, മുള്ളൻ കൈമ, കൃഷണ കൗമോദ്, കീഴരിയൂരിൽ കൃഷി ചെയ്ത അഘോരി ബോറ (വേവിക്കണ്ടാത്ത അരി, മാജിക്ക് റൈസ്  എന്നീ നെൽ ക്യഷിയിടങ്ങളിലാണ് സന്ദർശനം നടത്തിയത്, കണ്ണൂർ കോഴിക്കോട് ജില്ലകളിലെ പത്തോളം കൃഷിക്കാരും ഒപ്പമുണ്ടായിരുന്നു.