KOYILANDY DIARY.COM

The Perfect News Portal

എം എ ബേബിക്കെതിരെ വ്യാജ വാർത്ത: മാപ്പ് പറഞ്ഞ് 24 ന്യൂസ്

തിരുവനന്തപുരം: സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബിക്കെതിരെ നൽകിയ വ്യാജ വാർത്തിൽ ഖേദപ്രകടനവുമായി 24 ന്യൂസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ  എം എ ബേബി തുറന്ന വിമർശനവുമായി രം​ഗത്ത് എന്ന വാർത്ത നൽകിയതിലാണ് ചാനൽ ഖേദം പ്രകടിപ്പിച്ചത്. 

 

24 ന്യൂസ് നൽകിയ വ്യാജ വാർത്ത

 

പച്ചക്കുതിര മാസികയിൽ എം എ ബേബി എഴുതിയ ലേഖനത്തിൽ പോരായ്മകൾ തിരുത്തണം എന്നാണ് ഉണ്ടായിരുന്നത്. എന്നാൽ പച്ചക്കുതിരയിലെ മറ്റൊരു ലേഖനത്തിൽ കെ ബാലകൃഷ്ണൻ എഴുതിയ കാര്യം എം എ ബേബിയുടേതെന്ന തരത്തിലാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്തത്. 

Share news