KOYILANDY DIARY

The Perfect News Portal

പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം: ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ

പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം: ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ. നടന്നത് വിദ്യാഭ്യാസ തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖിൽ മനോഹറെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ ഇയാൾ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് യൂട്യൂബിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് നടത്തിയത് വിദ്യാഭ്യാസ തീവ്രവാദ പ്രവർത്തനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഇത്തരം അനുവദിച്ചു കൊടുക്കാവുന്നതാണോയെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.