സുരക്ഷാ പാലിയേറ്റീവിൻ്റെ കരുതലിൽ കിടപ്പു രോഗികൾക്ക് പിഷാരികാവിലെ കാഴ്ച ശീവേലി ദർശിക്കാൻ സൗകര്യമൊരുക്കി

കൊയിലാണ്ടി: പിഷാരികാവിലെ കാഴ്ചശീവേലി കാണാൻ കിടപ്പു രോഗികൾ എത്തിയത് ഹൃദയസ്പർശിയായ കാഴ്ചയായി. സുരക്ഷാ പാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ പിഷാരികാവിൽ ശീവേലി തൊഴാനും കാഴ്ചശീവേലി ദർശിക്കാനും സാധിച്ചത്. വർഷങ്ങളായി വീടിനുള്ളിൽ നിന്നുംപുറത്ത് പോകാൻ കഴിയാതെ സാഹചര്യത്തിൽ ആനക്കുളംസുരക്ഷാ പാലിയേറ്റിവ് ഇവർക്കായി സൗകര്യം ഒരുക്കുകയായിരുന്നു വിവിധ ഭാഗങ്ങളിലെ 28 ഓളം രോഗികളാണ് എത്തിയത്.

കാഴ്ചശീവേലി ദർശിച്ച് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പാണ്ടിമേളവും ആസ്വദിച്ച് പിഷാരികാവിലമ്മയെ തൊഴുത് ദർശന സായൂജ്യമടഞ്ഞാണ് ഇവർ മടങ്ങിയത്. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പ്രമോദ്, ട്രസ്റ്റി ബോർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. സുരക്ഷാ പാലിയേറ്റീവ് ചുമതലക്കാരായ നഗരസഭ കൌൺസിലർ വി. രമേശൻ മാസ്റ്റർ, കെ.ടി.സിജേഷ്, എ.പി. സുധീഷ്, വി. ബാലകൃഷ്ണൻ, സി.ടി. ബിന്ദു, എൻ.പി. വിശ്വനാഥൻ, ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
