KOYILANDY DIARY.COM

The Perfect News Portal

ഏഴുകുടിക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: ഏഴുകുടിക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 21 മുതൽ 23 വരെ രാവിലെയും വൈകിട്ടും ശീവേലി എഴുന്നള്ളത്ത്. 21 ഫെബ്രുവരി രാത്രി 9 മണിക്ക് കലാസമന്നയം, തദ്ദേശീയ കലാപ്രതിഭുകളുടെ വിവിധ പരിപാടികൾ. 22ന് രാത്രി പ്രഭാഷണം രാഹുൽ കെ, തുടർന്ന് ഗാനാമൃതം ശ്രീലക്ഷ്മി, വിനീഷ്, നിതീഷ്, കാർത്തിക്.
23ന് കാലത്ത് തിങ്കളാഴ്ച അരങ്ങോല വരവ്, വൈകിട്ട് 7 മണിക്ക് ശീവേലി എഴുന്നള്ളത്ത്, പാണ്ടിമേളത്തോട് കൂടി രാത്രി 10 മണിക്ക് നാടകം. 24 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ആഘോഷപരവ്. തുടർന്ന് എട്ട് മണിക്ക് തായമ്പക, രാത്രി 9 മണിക്ക് പത്തനംതിട്ട ഇളയനില വീണ്ടെ സൂപ്പർ ഗാനമേള. ഫെബ്രുവരി 25 ബുധനാഴ്ച താലപ്പൊലി, വൈകിട്ട് 6 30 നാന്തകം എഴുന്നള്ളത്ത് പാണ്ടിമേളത്തോട് കൂടി തറവാട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക്. തുടർന്ന് ആകാശവർണ്ണ കാഴ്ചകൾ.
Share news