KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ അതിശെെത്യം തുടരുന്നു; കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ അതിശെെത്യം തുടരുന്നു. കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.

ഡൽഹിയിൽനിന്ന് ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും, മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു. കാഴ്ചപരിധി പലയിടത്തും 50 മീറ്ററായി ആയി കുറഞ്ഞു.  അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശെെത്യം ജനജീവിതത്തെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ -ലഡാക്ക് മേഖലകൾ എന്നിവിടങ്ങളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.

Share news