KOYILANDY DIARY.COM

The Perfect News Portal

ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസ്. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അഭിഭാഷകൻ ആദർശ് അയ്യരാണ് പരാതി നൽകിയത്.

ഇ ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് പരാതി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കർണാടക ബിജെപി നേതാക്കളായ നളീൻ കുമാർ കട്ടീൽ, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്.
 

Share news