KOYILANDY DIARY.COM

The Perfect News Portal

20 ശതമാനത്തിന് അൾഷിമേഴ്സ്‌ സാധ്യതയെന്ന് വിദഗ്ധർ

കോഴിക്കോട്: കേരളത്തിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നും 20 ശതമാനത്തോളം പേർക്ക് അൾഷിമേഴ്സ്‌ സാധ്യതാ സാഹചര്യം ഉണ്ടെന്നും വിദഗ്‌ധർ. കലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനത്തിലാണ്‌ ഈ അഭിപ്രായമുയർന്നത്‌. അതേസമയം, മറവിരോഗ പ്രതിരോധത്തിലും ചികിത്സയിലും വൈദ്യശാസ്ത്രം ഏറെ മുന്നേറിയെന്നത് പ്രതീക്ഷാവഹമാണെന്നും ചൂണ്ടിക്കാട്ടി. ലക്ഷണങ്ങൾ ഇല്ലാത്തവരിൽ പലതരം പരിശോധന നടത്തുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത് കുമാർ ഉദ്ഘാടനം ചെയ്തു. കലിക്കറ്റ് ഫോറം ഫോർ ഇന്റേണൽ മെഡിസിൻ പ്രസിഡണ്ട് ഡോ. പി വി ഭാർഗവൻ അധ്യക്ഷത വഹിച്ചു. ഡോ. എ പി അഹ്മദ്, ഡോ. എം ജി സഹദേവൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. എ കെ ആദർശ്, ഡോ. രാകേഷ് ടി പാറക്കടവത്ത്, ഡോ. ജി രാജേഷ്, ഡോ. ജെയിംസ് ജോസ്, ഡോ. പി അർജുൻ, ഡോ. എം ബി ആദർശ്, ഡോ. പി വി ലിൻഷ, ഡോ. എം ശ്രീലത, ഡോ. എം അബ്രഹാം ഇട്ടിയച്ചൻ, ഡോ. കെ അജിത് ഗോപാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരം ഡോ. ശബ്നം കലയഞ്ചിറ, ഡോ. സുലേഖ എന്നിവർ നേടി. തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ സമാഹാരം ഡോ. ആർ ചാന്ദ്നി പ്രകാശിപ്പിച്ചു. ഡോ. സിജു കുമാർ സ്വാഗതവും ഡോ. എസ് കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. 

Share news