KOYILANDY DIARY

The Perfect News Portal

എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം

എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം. ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഖ്യം എന്‍ഡിഎയ്‌ക്കൊപ്പമെത്തി.

നിലവില്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് മുന്നിലാണെങ്കിലും, ലീഡ് നില മാറിമറിയുന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭരണം പിടിക്കാന്‍ ആകെ 272 സീറ്റുകളാണ് വേണ്ടത്. 2014നു ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് പിടിച്ചു.

Advertisements

ലോക് സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ പാര്‍ എന്ന മുദ്രാവാക്യം വെള്ളത്തില്‍ വരച്ച വരപോലെയാവുകയാണ്. 400 സീറ്റ് പോയിട്ട് നിലവില്‍ 300 സീര്റ് തികയ്ക്കാന്‍ പോലും എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല.

Advertisements

ഇന്‍ഡ്യാ മുന്നണി രാജ്യത്ത് ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുസമയത്ത് പിന്നിലാവുകയും ചെയ്തിരുന്നു. യു.പിയില്‍ ഇന്‍ഡ്യാ സഖ്യം മുന്നിലാണ്. പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പിക്ക് ലീഡ് നേടാനായില്ല. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്.

പതിനഞ്ചിലധികം കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നിലാണ്.സംസ്ഥാനത്ത് പതിനേഴ് 17 സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. രണ്ടിടത്ത് എല്‍ഡിഎഫും തൃശൂരില്‍ എന്‍.ഡി.യെയും മുന്നിലാണ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ചാര്‍ സൗ പാര്‍ മുദ്രാവാക്യം ശക്തമാക്കിയിരുന്ന മോദി പോളിംഗ് ശതമാനം കുറയുന്നത് കണ്ടതോടെ ആ പ്രചാരണം പതുക്കെ പിന്‍വലിച്ചിരുന്നു