KOYILANDY DIARY.COM

The Perfect News Portal

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ നടപടി സ്വീകരിച്ചത്.

 

ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർഎസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ. ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Advertisements
Share news