മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

കൊച്ചി: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കടവന്ത്ര പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

യുവതിയെയും മകളെയും ഇയാൾ ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

